
ഇന്ത്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.
