
കോവിഡ് കാലത്തും മികച്ച വായ്പാ ലഭ്യത റേറ്റിംഗായ എ-സ്റ്റേബിള്‍ നിലനിര്‍ത്തി ഇന്‍ഫോപാര്‍ക്ക്
ഐടി കമ്പനികള്‍ വര്‍ക്ക്-ഫ്രം-ഹോം സമ്പ്രദായത്തിലേയ്ക്ക് മാറിയ കൊവിഡ് കാലത്തും മികച്ച വായ്പാ ലഭ്യതയ്ക്കുള്ള ക്രിസില്‍ റേറ്റിംഗ് ഇന്‍ഫോപാര്‍ക്സ് കേരള നിലനിറുത്തി. 123 കോടി രൂപ ദീര്‍ഘകാല വായ്പാശേഷിയോടെ ‘എ മൈനസ് സ്റ്റേബിള്‍ റേറ്റിംഗ്’ ഇന്‍ഫോപാര്‍ക്ക്സ് കേരളയ്ക്ക് നല്‍കിയിരിക്കുന്നതിലൂടെ കമ്പനിയുടെ മികച്ച സാമ്പത്തികഭദ്രതയാണ് കാണിക്കുന്നത്.