Tag: CPM should stop bomb making

സി.പി.എം ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കണം: മുല്ലപ്പള്ളി

സി.പി.എം ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ ജില്ല വീണ്ടും കാലാപ ഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുന്നു.അതിന്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ബോംബ്‌ നിര്‍മ്മാണത്തിനിടെ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന സ്‌ഫോടനം.സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പലഭാഗത്തും ആയുധ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ബോംബ്‌ നിര്‍മ്മാണം സി.പി.എമ്മിന്‌ കുടില്‍ വ്യവസായമാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‌ ഉത്തരവാദപ്പെട്ട പോലീസ്‌ നിഷ്‌ക്രിയത്വം തുടരുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Read More »