
കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ നാട്ടികയില്‍; 2 ലക്ഷം ചതുരശ്ര അടി വിസ്തൃതി ലുലു ഗ്രൂപ്പ് നൽകിയ കെട്ടിടം
കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (സി എഫ് എല്‍ ടി സി) നാട്ടികയിലെ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള എമ്മെയ് പ്രൊജക്റ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തന സജ്ജമായി. 1400 രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 32 ദിവസങ്ങള്‍ കൊണ്ട് 8500 പേരുടെ പ്രയത്‌നത്തിന്റെ ഫലമായി രണ്ടു കോടിയില്‍ പരം രൂപ ചെലവിട്ട് നിര്‍മിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത് ലുലു ഗ്രൂപ്പാണ്.
