
ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവായി
പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകന്‍ എസ് പി ചരണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാല്‍ ആശുപത്രി വിട്ടിട്ടില്ല. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
