
കോവിഡ് പരിശോധന സർട്ടിഫിക്കറ്റ്: യാത്ര നിഷേധിച്ച് വിമാനകമ്പനികൾ
സ്വകാര്യ ലാബിന്റെ കോവിഡ് പരിശോധന സർട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള തർക്കം മൂലം കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിയിലേക്ക് യാത്ര ചെയ്യാനെത്തിയ നൂറോളം പേർക്ക് യാത്ര നിഷേധിച്ച് വിമാനകമ്പനികൾ. കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്.

