
ഇന്ത്യയില്‍ കോവിഡ് രോഗബാധ കുറയുന്നു; 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചത് 55,324 പേരെ മാത്രം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 55,342 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71.75 ആയി. അതേസമയം പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് 18നു ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 55,000ത്തില്‍ നില്‍ക്കുന്നത്. സപ്തംബറിലെ വര്‍ധനയ്ക്കു ശേഷം 70,000ത്തിനു താഴെ പ്രതിദിന കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവുമാണ് ഇത്.
