
സ്വര്‍ണക്കടത്ത് കേസില്‍ നാലു പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു
സ്വര്‍ണക്കടത്ത് കേസില്‍ നാലു പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. സി.വി ജിഫ്സല്, പി. അബൂബക്കര്‍, മുഹമ്മദ് അബു ഷമീം, അബ്ദുള്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്.ഇവരുടെ അറസ്റ്റ് തിങ്കളാഴ്ച തന്നെ രേഖപ്പെടുത്തിയിരുന്നെങ്കിലും എൻഐഎ വിവരം പുറത്തുവിടുന്നത് ഇവരുടെ സ്ഥാപനങ്ങളിൽ ഇന്ന് തെരച്ചിൽ നടത്തിയ ശേഷമാണ്. മലപ്പുറത്തെ മലബാർ ജ്വല്ലറി, അമീൻ ഗോൾഡ്, കോഴിക്കോട്ടെ അമ്പി ജ്വല്ലറി എന്നിവിടങ്ങളിലാണ് എൻഐഎ തെരച്ചിൽ നടത്തിയത്.