
സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎയുടെ സെക്രട്ടേറിയറ്റിലെ പരിശോധന പൂര്‍ത്തിയായി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി. ആവശ്യമായ ദൃശ്യങ്ങള്‍ ഏതെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്നും എന്‍ഐഎ അറിയിച്ചു. എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് പരിശോധന നടത്തിയത്.