
ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ദേവദാരു പൂത്തു’ പോലുള്ള നിരവധി സിനിമാ ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ എഴുതി.