
കെ കെ രാഗേഷ് എംപിക്ക് പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ അവാർഡ്
കെ കെ രാഗേഷ് എംപിക്ക് പാർലമെൻററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ (പിജിസി) അവാർഡ്. പാർലമെന്റ് അംഗം എന്നനിലയിൽ കുട്ടികളുടെയും വിദ്യാർത്ഥികളുടെയും അവകാശ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകൾക്കാണ് അംഗീകാരം. സ്‌കൂൾ, കോളേജ് തലങ്ങളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരം എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ലഭിക്കുന്നതിനായി രാഗേഷ് നടത്തിയ നിരന്തരമായ ഇടപെടലുകൾ ആണ് അവാർഡിന് അർഹമായത്.