Tag: CF Thomas

സി എഫ് തോമസ്  സംശുദ്ധ വ്യക്തിത്വത്തിന്റെ പ്രതീകം:  രമേശ് ചെന്നിത്തല

: സാധരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം  ഉഴിഞ്ഞുവച്ച  നേതാവായിരുന്നു അന്തരിച്ച  സി എഫ് തോമസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തില്‍ അല്‍പ്പം പോലും കറപുരളാത്ത സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.  ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റെ  മുഖമുദ്ര.

Read More »

സി.എഫ്. തോമസിന്റെ വിയോഗത്തില്‍ അനുശോചിച്ച് സ്പീക്കർ

സി.എഫ്. തോമസിന്റെ അന്ത്യം വളരെ ദുഃഖകരമായ ഒരു വാര്‍ത്തയായാണ് കേട്ടത്. അദ്ദേഹം ദീര്‍ഘകാലമായി രോഗബാധിതനായി ചികത്സയിലായിരുന്നു. ഈ രോഗപീഡയ്ക്കിടയിലും നിയമസഭയില്‍ പങ്കെടുക്കാനും നടപടിക്രമങ്ങളില്‍ സജീവമായി സാന്നിധ്യം വഹിക്കാനും ശ്രദ്ധിച്ചിരുന്നു. സൗമ്യദീപ്തമായ കാര്‍ക്കശ്യക്കാരനായിരുന്നു സി.എഫ്. തോമസ്. അദ്ദേഹത്തിനു പറയാനുള്ളത് ഏറ്റവും സൗമ്യമായി എന്നാല്‍ ഏറ്റവും ശക്തമായി സഭാവേദികളില്‍ ഉന്നയിക്കാനും ഉന്നയിക്കുന്ന വിഷയങ്ങള്‍ സൂക്ഷ്മതയോടുകൂടി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ ഇടപെടാനും ശ്രദ്ധിച്ചിരുന്ന ഒരു സാമാജികനായിരുന്നു അദ്ദേഹം.

Read More »

കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

Read More »