Tag: Centers

കുവൈത്തില്‍ വാണിജ്യ കേന്ദ്രങ്ങളിൽ കർശന പരിശോധന

കുവൈത്തില്‍ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി വാണിജ്യ കേന്ദ്രങ്ങളിൽ കർശന പരിശോധന. വൈറസ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു മന്ത്രി സഭ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണു രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്‌. സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും മുഖാവരണവും കയ്യുറകളും ധരിക്കുന്നുവെന്ന് ഉറപ്പ്‌ വരുത്തുന്നതിനായി പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

Read More »

പൊതുവിദ്യാഭ്യാസമേഖലയിൽ ഉയരുന്നു മികവിന്റെ കേന്ദ്രങ്ങൾ

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മികവിലേയ്ക്കുയരുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി പരിഗണിച്ച് ഭൗതിക സൗകര്യവികസനം നടത്തുകയാണ്.ഓരോ വിദ്യാലയങ്ങൾക്കും 5 കോടി രൂപ വീതമാണ് ചെലവിടുന്നത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച 100 ദിവസത്തെ കർമപദ്ധതിയുടെ ഭാഗമായി ഇതിൽ 35 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 9 ന് രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതാണ്. വിഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ഉദ്ഘാടനം.

Read More »