
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രശംസിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്‌കാരിക വൈവിധ്യത്തിനും വഴിയൊരുക്കിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച വെര്‍ച്ച്വല്‍ ധന സമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



