
ശുദ്ധമായ അങ്ങാടി മരുന്നുകൾ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ശുദ്ധമായ അങ്ങാടി പച്ച മരുന്നുകൾ വിപണിയിൽ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി ഡപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) വിദഗ്ദരുടെ യോഗം വിളിച്ചു കൂട്ടി നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.