
ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം
കോവിഡ് വ്യാപനം സംസ്ഥാനത്തു രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു വയ്ക്കാനും സര്‍ക്കാരും പ്രതിപക്ഷവും ധാരണയിലെത്തിയതായി സൂചന.മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് ഭരണ-പ്രതിപക്ഷങ്ങള്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ധാരണയായത്. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ആലോചന.