
ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക്; മരണം 8.29 ലക്ഷം കടന്നു
ലോകത്തെ കോവിഡ് കണക്കുകള്‍ അനുദിനം കുതിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന കോവിഡ് കണക്കുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് ഞെട്ടലുളവാക്കുന്നത്. കണക്കുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി രണ്ടരലക്ഷത്തിന് മുകളിലാണ് പുതിയ രോഗികള്‍.




