Tag: bonus

ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തു; മുഖ്യമന്ത്രി

ശമ്പളവും പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശമ്പളം, ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ്- 2,304.57, സർവ്വീസ് പെൻഷൻ- 1,545.00, സാമൂഹ്യസുരക്ഷാ പെൻഷൻ-1,170.71, ക്ഷേമനിധി പെൻഷൻ സഹായം-158.85, ഓണക്കിറ്റ്- 440.00, നെല്ല് സംഭരണം-710.00, ഓണം റേഷൻ-112.00, കൺസ്യൂമർഫെഡ്-35.00, പെൻഷൻ, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്ക് കെഎസ്ആർടിസിക്ക് നൽകിയത്-140.63, ആശാ വർക്കർമാർ-26.42, സ്‌കൂൾ യൂണിഫോം-30.00.

Read More »

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണത്തിന് 1000 രൂപ

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് 1000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2019-20 വര്‍ഷം നൂറ് ദിവസം ജോലി ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പന്ത്രണ്ട് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

Read More »

സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുന്‍പ് ബോണസ് നല്‍കണം; ലേബര്‍ കമ്മീഷണര്‍

2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുന്‍പ് ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. (സര്‍ക്കുലര്‍ നം. 05/2020) കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തിച്ചേരുന്നതും പ്രയാസകരമാണ്.

Read More »