
ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്; ഒക്ടോബര്‍ 28ന് ആദ്യഘട്ടം, വോട്ടെണ്ണല്‍ നവംബര്‍ 10ന്
ബിഹാറില്‍ മൂന്നാം ഘട്ടങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ. ഒന്നാം ഘട്ടത്തില്‍ ഒക്ടോബര്‍ 28ന് 71 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ മൂന്നിന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലാവും വോട്ടെടുപ്പ്. നവംബറിന് ഏഴിന് നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 78 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോവുക. നവംബര്‍ 10ന് വോട്ടെണ്ണും.