
ബെന്നി ബെഹനാന്റെയും കെ.മുരളീധരന്റെയും രാജിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
കെ മുരളീധരന്‍ ഉന്നയിച്ച പരാതിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്റെ രാജിയും ഉണ്ടാക്കിയ തര്‍ക്കം കോണ്‍ഗ്രസില്‍ മൂര്‍ച്ഛിക്കുകയാണ്. മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് രാജിയില്‍ കടുത്ത അമര്‍ഷമുണ്ട്. ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയും മുമ്പ് അതേക്കുറിച്ച് മുന്നണിയില്‍ ആലോചന നടന്നില്ലെന്നും കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം മുന്നണിയെ ബാധിക്കുന്നുവെന്നുമാണ് ലീഗ് നിലപാട്.