
വെടിക്കെട്ടിനു മുന്‍പുള്ള കര്‍ട്ടന്‍ റെയ്‌സര്‍; ബുര്‍ജ് ഖലീഫയില്‍ തിളങ്ങി കെ.കെ.ആര്‍ താരങ്ങള്‍
ഐ.പി.എല്ലില്‍ കളിക്കാന്‍ യു.എ.ഇയിലെത്തിയ കൊല്‍ക്കത്ത ടീമിന് ഗംഭീര ദൃശ്യ വിരുന്നൊരുക്കി ബുര്‍ജ് ഖലീഫ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സിയുടെ നിറമായ പര്‍പ്പിള്‍ ബ്ലൂ വര്‍ണ്ണത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പ്രകാശിച്ചു്. തൊട്ടടുത്ത നിമിഷം നായകന്‍ ദിനേഷ് കാര്‍ത്തിക്, ആന്ദ്രേ റസല്‍ ഉള്‍പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളും തെളിഞ്ഞു.