
തലശേരി-മാഹി ബൈപാസിൽ പാലം തകർന്ന സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
മുഴപ്പിലങ്ങാട്-മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന സംഭവത്തിൽ ദേശീയ പാത അഥോറിറ്റി പ്രാഥമിക റിപ്പോർട്ട് നൽകി. ബീമുകൾക്ക് കൊടുത്ത താങ്ങ് ഇളകിയതാണ് അപകടകാരണമെന്നും നിർമാണത്തിൽ അപാകതകളില്ലെന്നുമാണ് റിപ്പോർട്ട്. ദേശീയപാത പ്രൊജക്ട് ഡയറക്ടർ നിർമൽ എം സാഥേയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് പാലത്തിൽ പരിശോധന നടത്തിയത്. തുടർന്ന് റീജണൽ ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ടും സമർപ്പിച്ചു.