
ബാലഭാസ്കറിന്റെ മരണം: നുണപരിശോധനയിൽ തീരുമാനം ഇന്ന്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായുളള നുണപരിശോധനയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. നുണപരിശോധനയ്ക്ക് വിധേയാരക്കണമെന്ന് കണ്ടെത്തിയ നാലുപേരോടും കോടതിയിൽ നേരിട്ട് ഹാജരായി പരിശോധനയെക്കുറിച്ചുളള നിലപാടറിയിക്കാൻ തിരുവനന്തപുരം സി ജെ എം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് സമ്മതമാണോ എന്ന് അറിയാനാണിത്. നാലുപേരും സമ്മതം അറിയിച്ചാൽ കോടതി അനുമതി നൽകും.