
സംസ്ഥാന കഥകളി, വാദ്യ, നൃത്ത-നാട്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
2020 ലെ സംസ്ഥാന കഥകളി പുരസ്‌കാരം സദനം ബാലകൃഷ്ണന് നല്‍കും. 2020 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കാണ്. 2020 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം വിമല മേനോന് ലഭിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്‌കാരങ്ങളും.