
ലോകമെമ്പാടും കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ 2021 പകുതി വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന
ആഗോള വ്യാപകമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ 2021 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷിതമാണെന്ന് തെളിയിക്കാത്ത കോവിഡ് വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.