
കർഷകവിരുദ്ധ ബില്ലുകൾ ജനാധിപത്യ വിരുദ്ധം: ജോസ് കെ മാണി എം പി
കര്‍ഷകവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമെന്ന് ജോസ് കെ.മാണി എം.പി. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചുകൊണ്ടാണ് ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കിയത്. ഇന്ത്യയിലെ കര്‍ഷകരെയാകെ ആശങ്കയിലാഴ്ത്തുന്ന ബില്ലുകള്‍ക്കെതിരായി ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഉയര്‍ന്ന വിയോജിപ്പുകളും കര്‍ഷകരുടെ രോക്ഷവും പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് പിന്‍വാതിലൂടെ ബില്ലുകള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്.