
ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി
കോവിഡിന്റെ പശ്ചാത്തലത്തിൽ കേസിൻ്റെ വിചാരണ കുറഞ്ഞത് രണ്ടു മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളി. കോട്ടയം അഡീഷണൽ ജില്ലാ കോടതി നേരത്തെ നിശ്ചയിച്ചതു പോലെ ഒക്ടോബർ 5 ന് തന്നെ ക്രോസ് വിസ്താരം തുടരാം. ജസ്റ്റിസ് എ. ഗോപകുമാറാണ് വാദം കേൾക്കുന്നത്.
