
നീതി ദേവതയ്ക്ക് ഇതെന്തുപറ്റി…?
എത്ര ഭാഗ്യവാൻ ആണ് നമ്മുടെ പ്രധാനമന്ത്രി. രാജ്യത്തെ നീതിദേവത പോലും മൂപ്പരുടെ ഭാഗത്താണ്. ഒരു കൊലപാതകം ചെയ്താൽ പോലും മോദി ഭക്തൻ ആണെങ്കിൽ തെളിവില്ല എന്നു പറഞ്ഞ് വെറുതെ വിടുന്ന കാലമാണ്. അപ്പോൾ മോദി ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകും എന്നുള്ള കാര്യത്തിൽ എന്താണ് സംശയം …? എന്തിനേറെ പറയുന്നു, 2002ലെ ഗുജറാത്ത് വർഗീയ കലാപവും ആയി ബന്ധപ്പെട്ട മൂന്നു കേസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉണ്ടായിരുന്ന കേസുകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു.