
സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ വഴിതിരിച്ചുവിടുന്നു; സിപിഎമ്മിനും ബിജെപിക്കുമെതിരെ ചെന്നിത്തല
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാനാണ് ഇപ്പോള്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാനാണ് ഇപ്പോള്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി.വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ മൊഴി. അനിലുമായി തനിക്ക് ഉറ്റ സൗഹൃദമാണ് തനിക്കുള്ളതെന്ന് സ്വപ്ന മൊഴി നല്‍കി. സൗഹൃദം പുതുക്കാന്‍ അനില്‍ നമ്ബ്യാര്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദ്ദേശച്ചതനുസരിച്ച് ഒളിവില്‍ പോകുന്നതിന് മുന്‍പായി താന്‍ അനില്‍ നമ്ബ്യാരെ വിളിച്ചിരുന്നതായി സ്വപ്ന പറയുന്നു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ജനം ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.എന്നാൽ മൊഴിയിൽ വ്യക്തതയില്ലാത്തതിനാൽ അനിൽ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന സൂചന.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്‍റെ ബന്ധം വ്യക്തമായതിനെ തുടർന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിലെ ഓഫിസിൽ മൊഴി നൽകാൻ ഹാജരായത്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ല.