
ലൈഫ്മിഷൻ ഫ്ലാറ്റ് നഷ്ടപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച നീതുവിനെ കാത്ത് അനിൽ അക്കര എം എൽ എ
ലൈഫ്മിഷൻ ഫ്ലാറ്റ് നഷ്ടപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച നീതുവിനെ കാത്ത് അനിൽ അക്കര എം എൽ എ. വടക്കാഞ്ചേരി എങ്കക്കാട് റോഡിലാണ് നീതു ജോസഫിനെക്കാത്ത് എം എൽ എ നിൽപ്പു തുടങ്ങിയത്. രാവിലെ 9 മുതൽ ഉള്ള കാത്തു നിൽപ്പ് 11 മണി വരെ തുടരുമെന്ന് അനിൽ അക്കര. നാളുകളായി നീതുവിനെ തേടിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. തുടർന്നാണ് റോഡരുകിലെ കാത്തു നിൽപ്പു തുടരുന്നത്.