
മക്കളുടെ പഠനത്തിന് നാട്ടുകാർവാങ്ങി നൽകിയ മൊബൈല്‍ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍
മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ വാങ്ങിയ നല്‍കിയ മൊബൈല്‍ ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41) എന്നയാളാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ വിറ്റ പണം കൊണ്ട് അങ്കമാലിയിലെ ഒരു കള്ളുഷാപ്പില്‍ മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.