
ആന്ധ്ര ഹാന്റ്ലൂം വീവേഴ്സ് ചെയർമാന്റെ വീട്ടിൽ റെയ്ഡ്
ആന്ധ്രപ്രദേശ് മുൻ ഹാന്റ് ലൂം വീവേഴ്സ് സഹകരണ സംഘം ചെയർമാൻ ഗജ്ല ശ്രീനിവാസുലുവിന്റെ വീട്ടിൽ റെയ്ഡ് നടന്നതായി എഎൻഐ റിപ്പോർട്ട്. കടപ്പ ജില്ല കാജിപെട്ട് പട്ടണത്തിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഒരു ദിനം നീണ്ടുനിന്ന റെയ്ഡിൽ മൂന്നു കിലോ സ്വർണം, രണ്ടു കിലോ വെളളി, ഒരു കോടിയലധികം രൂപ, വസ്തുരേഖകൾ എന്നിവ കണ്ടെടുത്തതായി സിഐഡി ഡി എസ്പി സുബ്ബരാജു പറഞ്ഞു.