
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന്; പ്രവേശനം ഒക്‌ടോബർ 19 മുതൽ 23 വരെ
പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ അലോട്ട്‌മെന്റിനായി പരിഗണിച്ചു.