
ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ വെല്ലുവിളി നിറഞ്ഞത്; അജിത് ഡോവൽ
ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ വളെയേറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അഭിപ്രായപ്പെട്ടു. ഏത് തരത്തിലുമുള്ള സൈബർ ആക്രമങ്ങൾക്കും നമ്മൽ ഇരയാകാം. അതിനാൽ ഉത്തരവാദിത്വപരമായ രീതിയിൽ തന്നെ ഇന്റർനെറ്റിനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊക്കൂൺ വെർച്വൽ കോഫറൻസിന്റെ ഭാഗമായി കോവിഡാനന്തര കാലഘട്ടത്തിലെ സൈബർ സുരക്ഷയെക്കുറിച്ച് പ്രഭാക്ഷ നടത്തുകയായിരുന്നു അദ്ദേഹം.
