
കെഎസ്‌യു സംസ്ഥാന അധ്യക്ഷനെതിരെ ആള്‍മാറാട്ടത്തിനു കേസ്
വ്യാജ മേല്‍വിലാസം നല്‍കി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിനെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോത്തന്‍കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.