Tag: against

ഭൂമി കൈയേറ്റ കേസിൽ ശശികലയുടെ സഹോദരനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയുടെ ജ്യേഷ്ഠൻ ടി വി സുന്ദരവദനത്തിനെതിരെ ഭൂമി കൈയേറ്റ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തഞ്ചാവൂരിലെ തിരുവയ്യാർ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Read More »

രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന്‍ സിങ്ങിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 12 പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ ബഹളത്തിനിടെ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാസാക്കിയതിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Read More »
kamaruddin

ജൂവല്ലറി തട്ടിപ്പ്: കമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ

ജ്വല്ലറി തട്ടിപ്പിൽ എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നു. പയ്യന്നൂർ, ചന്തേര, കാസർകോട് സ്റ്റേഷനുകളിലായി ഇതുവരെ 53 കേസും ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ടും കേസുമാണുള്ളത്. നിയമനടപടി ആരംഭിച്ചതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.

Read More »

മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത സി ഐ ക്കെതിരെ നടപടി വേണം: പത്ര പ്രവര്‍ത്തക യൂണിയന്‍

സെക്രട്ടറിയറ്റിനു മുന്നില്‍ സമരചിത്രം എടുക്കാനെത്തിയ പത്ര ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്ത സി ഐ ക്കെതിരെ നടപടി എടുക്കണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള കൗമുദി ഫോട്ടോഗ്രാഫര്‍ നിശാന്ത് ആലുക്കാടിനെയാണ് കണ്‍ട്രോള്‍ റൂം സി ഐ ഡി കെ പൃഥ്വിരാജ് കയ്യേറ്റം ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ ഈ ഘട്ടത്തില്‍ വളരെ പ്രയാസം അനുഭവിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ സമര കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നതും അവ ക്യാമറയില്‍ പകര്‍ത്തുന്നതും.

Read More »

ഭാഷാ വിവേചന ത്തിനെതിരെ ഭീമ ഹർജിയിൽ ഒപ്പുവച്ചു കൊണ്ട് എം.ടി വാസുദേവന്‍ നായര്‍ മലയാള സമരത്തിൽ പങ്കാളിയായി

കേരളാ പി.എസ് സി യുടെ ഭാഷാ വിവേചന ത്തിനെതിരെ ഭീമ ഹർജിയിൽ ഒപ്പുവച്ചു കൊണ്ട് എം.ടി വാസുദേവന്‍ നായര്‍ മലയാള സമരത്തിൽ പങ്കാളിയായി. പ്രൈമറി സ്കൂൾ അധ്യാപകരുടെ നിയമനപ്പരീക്ഷയിൽ നിന്ന് മലയാളത്തെ ഒഴിവാക്കിയ കേരളാ പി.എസ് സി യുടെ ഭാഷാ വിവേചന ത്തിനെതിരെ ഐക്യമലയാള പ്രസ്ഥാനം സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രക്ഷോഭത്തിൽ എം.ടിയും ചേർന്നു. കൊച്ചു കുഞ്ഞുങ്ങളെയാണ് ഈ അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്.

Read More »

ലീഗ് എംഎല്‍എയുടെ തട്ടിപ്പില്‍ പ്രതിഷേധിച്ച് നിക്ഷേപകരുടേയും ജനപ്രതിനിധികളുടേയും സത്യഗ്രഹം നാളെ; എം വി ജയരാജൻ

മഞ്ചേശ്വരം എംഎല്‍എ ഖമറുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ തട്ടിപ്പിനെതിരെ ബുധനാഴ്‌ച പയ്യന്നൂരിലും തലശേരിയിലും ജനപ്രതിനിധികളും നിക്ഷേപകരും സത്യഗ്രഹം നടത്തുമെന്ന്‌ സിപിഐ എം ജില്ല സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read More »

വ്യാജ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി ഇ പി ജയരാജൻ നിയമ നടപടിക്കൊരുങ്ങുന്നു

മലയാള മനോരമയും ചില രാഷ്ട്രീയ നേതാക്കളും ചേർന്നു നടത്തുന്ന നെറികെട്ട വ്യക്തിഹത്യക്കെതിരെ വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയും മകൻ ജയ്സണും നിയമനടപടിയിലേക്ക്. തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് രണ്ടു ദിവസമായി മനോരമ ഇവർക്കെതിരെ മെനയുന്നത്. ഇത് ഏറ്റുപിടിച്ച് ബിജെപി, യുഡിഎഫ് നേതാക്കളും ക്രൂരമായ ആക്ഷേപവുമായി രംഗത്തുവന്നിട്ടുണ്ട്.

Read More »

കെ ടി ജലീലിനെതിരെ ശക്തമായ വിമർശനവുമായി മുസ്‌ലിം ലീഗ് നേതൃത്വം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ ശക്തമായ വിമർശനവുമായി മുസ്‌ലിം ലീഗ് നേതൃത്വം. സ്വര്‍ണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്റെ തെളിവ് ഓരോന്നായി പുറത്തുവരികയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആരോപിച്ചു. മാന്യതയുണ്ടെങ്കില്‍ കെ ടി ജലീല്‍ തല്‍സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read More »

ആന്ധ്രയില്‍ ജനങ്ങളില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി പഠനം

ആന്ധ്രാപ്രദേശിൽ 20 ശതമാനത്തിനടുത്ത് ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി പഠനം. 13 ജില്ലകളിലായി 5,000 പേരിലാണ് രണ്ട് ഘട്ടമായി പഠനം നടത്തിയത്. ഇതിൽ 19.7 ശതമാനം ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി സീറോ സർവേയിൽ കണ്ടെത്തി.

Read More »

ഇന്ത്യയിൽ ജനപ്രതിനിധികള്‍ക്കെതിരെ 4500-ലധികം ക്രിമിനല്‍ കേസുകള്‍ കെട്ടികിടക്കുന്നു

രാജ്യത്ത് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള 4500ഓളം ക്രിമിനല്‍ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. 24 ഹൈക്കോടതികളിലെ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികളുടെ സ്വാധീനത്താല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള പല കേസുകളും പ്രാരംഭ ഘട്ടത്തില്‍ നിന്ന് മുന്നോട്ടുപോയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read More »
kamaruddin

ലീഗില്‍ പോര്; എം സി കമറുദ്ദീനെതിരെ നടപടി വേണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍

സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം സി.ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്‌ച ഉപേക്ഷിച്ചു. എംഎല്‍എ പാണക്കാട്ടേക്ക് വരേണ്ടന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് കമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്.

Read More »

സ്വര്‍ണ്ണക്കള്ളകടത്ത് പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്താൻ നീക്കം

വിമാനത്താവള സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്കെതിരെ കൊഫേപോസ ചുമത്താൻ നീക്കം. പ്രതികളെ കരുതൽ തടങ്കലിലാക്കാനും നീക്കമുണ്ട്.

Read More »

വികസന പദ്ധതികള്‍ക്കെതിരായ പ്രതിപക്ഷ കുതന്ത്രങ്ങൾ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി

യു.ഡി.എഫിന്റെ കുതന്ത്രങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികനക്ഷേമ പദ്ധതികൾ തടസപ്പെടുത്താനും തുരങ്കം വയ്ക്കാനുമുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് പധതിയിൽ കേരള എന്‍.ജി.ഒ യൂണിയൻ തിരുവനന്തപുരത്ത് നിർമിച്ചു നൽകിയ ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

Read More »

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍  വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജൂനിയര്‍  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാങ്ങോട് ഭരതന്നൂര്‍ സ്വദേശി പ്രദീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍ നിര്‍ദേശം നല്‍കി.

Read More »

വിപ്പ് ലംഘനത്തിന് എതിരെ നിയമ നടപടി എടുക്കാൻ ഒരുങ്ങി കേരള കോൺഗ്രസ് (എം)

വിപ്പ് ലംഘനത്തിന് എതിരെ നിയമ നടപടി എടുക്കാൻ കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗ തീരുമാനം.പി ജെ ജോസഫിനേയും, മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകുമെന്ന് ജോസ് കെ മാണി എംപി.

Read More »

ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി

ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തു നിന്ന് അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More »

തരൂരിനെതിരായ പ്രസ്താവന: ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ്

പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ തരൂരിന്റെ അഭിപ്രായങ്ങളാണ് ജനാധിപത്യപരമായ തന്റെ വിമര്‍ശനങ്ങളുടെ കാതല്‍ എന്ന് കൊടിക്കുന്നില്‍ സുരേഷ്

Read More »

സർക്കാരിനെതിരെ യു.ഡി.ഫ്-ബി.ജെ.പി സഖ്യ ഗൂഢാലോചന; മന്ത്രി E ചന്ദ്രശേഖരൻ

പിണറായി സർക്കാരിനെതിരെ UDF ഉം BJP യും സംയുക്ത ഗൂഢാലോചന നടത്തുകയാണെന്ന് CPI നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ. അവിശ്വാസ പ്രമേയവും ഇതിന്റെ ഭാഗമാണെന്ന് നിയമസഭയിൽ അദ്ദേഹം പറഞ്ഞു. പുകമറയും നുണ കഥകളും സ്യഷ്ടിച്ച് സർക്കാരിനേയും മുഖ്യമന്ത്രിയേയും പ്രതികൂട്ടിലാക്കാമെന്ന് ആരും കരുതണ്ടാ. ജനക്ഷേമ വികസന പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയാണ് പിണറായി സർക്കാർ. ഈ സർക്കാരിനെ അട്ടിമറിക്കാൻ BJP ക്കൊപ്പം ചേർന്ന UDF തെരഞ്ഞെടുപ്പിൽ അവരുമായി സഖ്യം കൂടുമെന്ന് ഉറപ്പാണ്. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു.

Read More »

വിഡി സതീശനെതിരെ ആരോപണവുമായി ജെയിംസ് മാത്യു എം.എല്‍.എ

വിഡി സതീശനെതിരെ ആരോപണവുമായി ജെയിംസ് മാത്യു എം.എല്‍.എ. ബർമിങ് ഹാമിൽ പോയി പുനർജനി പദ്ധതിക്കായി സഹായം വാങ്ങിയെന്നാണ് ആരോപണം.500 ഡോളർ സതീശൻ ആവശ്യപ്പെട്ടുവെന്ന് ജെയിംസ് മാത്യു ആരോപിച്ചു.

Read More »

കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി രാജേഷ് കൊടേച്ചക്കെതിരെ എച്ച്. ഡി കുമാരസ്വാമി

ഹിന്ദി അറിയാത്തവര്‍ക്ക് വിഡീയോ കോണ്‍ഫ്രന്‍സിങില്‍ നിന്ന് പുറത്തുപോകാമെന്ന പറഞ്ഞ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി രാജേഷ് കൊടേച്ചക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ എച്ച് .ഡി കുമാരസ്വാമി.

Read More »