
തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും
തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരയ്ക്ക് ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുക. കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേർക്ക് മാത്രമാണ് തുലാമാസ പൂജകൾക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്.