Tag: administrative

കെഎഎസ് പരിശീലനം; യുവജനക്ഷേമ ബോർഡിന് മിന്നും വിജയം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്‌ ) പ്രാഥമിക പരീക്ഷയ്ക്ക് വേണ്ടി കേരളാ സംസ്ഥാന യുവജന ബോർഡ് നടത്തിയ തീവ്രപരിശീലനം ഫലം കണ്ടു. മികച്ച വിജയം നേടി 24 ഓളം പ്രാഥമിക പട്ടികയിൽ ഇടംപിടിച്ച് അഭിമാനകരമായ നേട്ടം കൈവരിച്ചു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്ബിനായിരുന്നു പരിശീലനത്തിന്‍റെ ചുമതല. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ ഓണ്‍ലൈൻ‍ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടെ 14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വഴി ” ദ വിന്‍ഡോ’ എന്ന പേരിൽ പഠന സൗകര്യം ഒരുക്കിയത്.

Read More »

എന്‍ഡോസള്‍ഫാന്‍ സംയോജിത പാക്കേജ്: സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടിയുടെ ഭരണാനുമതി

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓണത്തിന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read More »