Tag: action

മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത സി ഐ ക്കെതിരെ നടപടി വേണം: പത്ര പ്രവര്‍ത്തക യൂണിയന്‍

സെക്രട്ടറിയറ്റിനു മുന്നില്‍ സമരചിത്രം എടുക്കാനെത്തിയ പത്ര ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്ത സി ഐ ക്കെതിരെ നടപടി എടുക്കണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള കൗമുദി ഫോട്ടോഗ്രാഫര്‍ നിശാന്ത് ആലുക്കാടിനെയാണ് കണ്‍ട്രോള്‍ റൂം സി ഐ ഡി കെ പൃഥ്വിരാജ് കയ്യേറ്റം ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ ഈ ഘട്ടത്തില്‍ വളരെ പ്രയാസം അനുഭവിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ സമര കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നതും അവ ക്യാമറയില്‍ പകര്‍ത്തുന്നതും.

Read More »
kamaruddin

ലീഗില്‍ പോര്; എം സി കമറുദ്ദീനെതിരെ നടപടി വേണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍

സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം സി.ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്‌ച ഉപേക്ഷിച്ചു. എംഎല്‍എ പാണക്കാട്ടേക്ക് വരേണ്ടന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് കമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്.

Read More »