
അബുദാബിയും മറ്റ് അഞ്ച് എമിറേറ്റുകളും ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങി
അബുദാബിയും മറ്റ് അഞ്ച് എമിറേറ്റുകളും ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആണ് വിസ ഓണ്‍ അറൈവല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാന്‍ വിസ നല്‍കിത്തുടങ്ങിയതായി രാജ്യത്തെ ഫെഡറല്‍ ഇമിഗ്രേഷന്‍ സര്‍വിസ് അറിയിച്ചു.