കോവിഡ് ടെസ്റ്റ്: അബുദാബി വിമാനത്താവളത്തില്‍ 30 മിനിറ്റിനകം പിസിആര്‍ ഫലം
യാത്രക്കാര്‍ എമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാഗേജ് ശേഖരിക്കുമ്പോഴേക്കും പരിശോധനാഫലം ലഭ്യമാക്കും.

യാത്രക്കാര്‍ എമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാഗേജ് ശേഖരിക്കുമ്പോഴേക്കും പരിശോധനാഫലം ലഭ്യമാക്കും.

അബുദാബി വഴി മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ട്രാൻസിറ്റ് യാത്രക്കാരുടെ തുടർയാത്ര വേഗത്തിലാക്കുന്നതിന് ‘ഫ്ലൈറ്റ് ഡൈവേർഷൻ ഫാസ്റ്റ് ലൈൻ’ അബുദാബി വിമാനത്താവളത്തിൽ ആരംഭിച്ചു. യാത്ര സുഗമമാക്കുന്നതിനും വിമാനങ്ങൾ തമ്മിൽ കൈമാറ്റത്തിനുള്ള സമയം കുറക്കുന്നതിനും ഫാസ്റ്റ് ലൈൻ സഹായിക്കും. ഇതോടെ, യാത്രക്കാർക്ക് വിമാനം മാറിക്കയറുന്നതിനുള്ള നടപടിക്രമങ്ങൾ 27 ശതമാനം വേഗത്തിലാകും.