
രാജ്യത്ത് 24 മണിക്കൂറിനിടെ 578 കോവിഡ് മരണം; രോഗമുക്തി നിരക്ക് 90 ശതമാനം കടന്നു
രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 578 പേര്‍ മരിച്ചു. പുതുതായി 50,129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 70,75,723 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 90 ശതമാനത്തിലധികമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 78,63,892 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,18,567 ആണ് മരണം. 6,68,273 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
