കോഴിക്കോട്: സിപിഎം സെക്രട്ടറിയുടെ താത്കാലിക ചുമതല എ. വിജയരാഘവന് ലഭിച്ചതിനെ തുടര്‍ന്ന് പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. ബിജെപിക്ക് കേരളത്തില്‍ ഒരു സെക്രട്ടറിയെ കൂടി ലഭിച്ചിരിക്കുന്നുവെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.
ഫേസ്ബുക്കിലൂടൊണ് അദ്ദേഹം പ്രതികരണം നടത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് എ. വിജയരാഘവന് താത്കാലിക ചുമതല ലഭിച്ചത്.
ടി. സിദ്ദിഖിന്റ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ബിജെപിക്ക് കേരളത്തില്‍ പ്രസിഡണ്ട് മാത്രമല്ല, ഇപ്പോള്‍ ഒരു സെക്രട്ടറിയെയും ലഭിച്ചിരിക്കുന്നു. സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പിഎച്ഡി എടുത്ത ഒരു നേതാവിനെ ഉന്നതമായ പാര്‍ട്ടി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് വേണ്ടത്ര കാപ്‌സ്യൂളുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്ന് വിശ്വസിക്കട്ടെ.
https://www.facebook.com/advtsiddiqueinc/posts/3465226833525317