തിരുവനന്തപുരം: സ്വപ്‌നയുടെ ശബ്ദരേഖ സംബന്ധിച്ച് ഇ.ഡിയുടെ കത്ത് ജയില്‍ വകുപ്പ് പോലീസിന് കൈമാറി. ജയില്‍ മേധാവി ഋഷിരാജ് സിങ്ങാണ് കത്ത് ഡി.ജി.പിക്ക് കൈമാറിയത്. ഇ.ഡിക്ക് മറുപടി നല്‍കുന്നതിന് ആവശ്യമായ അന്വേഷണം വേണമെന്ന് ഋഷിരാജ് ആവശ്യപ്പെട്ടു.
ശബ്ദരേഖ ചോര്‍ച്ചയില്‍ അന്വേഷണം വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.ജയില്‍ വകുപ്പ് ആദ്യം നല്‍കിയ കത്തില്‍ അന്വേഷണം നടത്തിയിരുന്നില്ല.