കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനും കെ.ടി റമീസിനും ഒരേസമയം ചികിത്സ. സ്വപ്‌ന സുരേഷിന് എക്കോ ടെസ്റ്റ് നടത്തി. ഫലം മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്നു. ജയില്‍വകുപ്പ് വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളെജ് ഡോക്ടറുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കണം.
സ്വപ്‌നയുടെ ചികിത്സാ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം.