സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയര്‍ സെന്‍റെറിലാണ് പാര്‍പ്പിക്കുക. സന്ദീപ് നായരെ അങ്കമാലിയിലെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലും പാര്‍പ്പിക്കും. ബെംഗലൂരുവില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ച പ്രതികളെ വൈകിട്ടാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്.
ബെംഗലൂരുവില്‍ നിന്നുള്ള യാത്രാമധ്യേ ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കോറോണ റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാന്‍ ആണ് കോടതി നിര്‍ദ്ദേശം.











