കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപും സ്വപ്‌നയും എന്‍ഐഎ കസ്റ്റഡിയില്‍ തുടരും. ഇരുവരെയും വെള്ളിയാഴ്ച്ച വരെ കസ്റ്റഡിയില്‍ വിട്ടു. ഇവര്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച്ച പരിഗണിക്കും.
സരിത്തിനെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കസ്റ്റംസ് അനുമതി തേടി. സരിത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടെന്ന് കസ്റ്റംസ് അറിയിച്ചു. ഷാഫി, അബ്ദു, റമീസ് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, സരിത്തുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്തെത്തി. സരിത്തിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.