മുംബൈ: ബോളിവുഡ് യുവനടന്‍ സുശാന്ത് സിങിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയുള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ്. നടന്റെ പിതാവ് കെ.കെ സിങ് നല്‍കിയ പരാതിയിലാണ് കേസ്. സുശാന്തിന്റെ മുന്‍കാമുകിയായിരുന്നു റിയ. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പറ്റ്‌ന പോലീസ് കേസെടുത്തത്. ഇവരെ കൂടാതെ മറ്റ് ആറുപേരുടെ പേര് കൂടി എഫ്‌ഐആറില്‍ ഉണ്ട്. കേസ് അന്വഷണവുമായി ബന്ധപ്പെട്ട് പോലീസിന്റെ നാലംഗ സംഘം മുംബൈയിലേക്ക് തിരിച്ചു.
സുശാന്തും റിയയും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്റെ പരാതിയില്‍ പറയുന്നു. റിയ ചക്രബര്‍ത്തി എന്ന പെണ്‍കുട്ടിയും കുടുംബാംഗങ്ങളും മറ്റുള്ളവരും സുശാന്തുമായി ബന്ധം സ്ഥാപിച്ചെന്നും ചലച്ചിത്ര വ്യവസായത്തില്‍ ഒരു കരിയര്‍ ഉണ്ടാക്കാമെന്ന് സുശാന്തിനെ ധരിപ്പിച്ചതായും പിതാവ് പരാതിയില്‍ പറഞ്ഞു.റിയയും അവളുടെ കുടുംബാംഗങ്ങളായ ഇന്ദ്രജിത് ചക്രബര്‍ത്തി, സന്ധ്യ ചക്രബര്‍ത്തി, ഷൗവിക് ചക്രബര്‍ത്തി എന്നിവര്‍ തന്റെ മകന്റെ ജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങി. സ്വന്തം വീട്ടില്‍ നിന്ന് അവനെ പുറത്തുപോകാന്‍ പറഞ്ഞു. മുംബൈ വിമാനത്താവളത്തിനടുത്തുള്ള ഒരു റിസോര്‍ട്ടില്‍ താമസിക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചുവെന്നും കെ കെ സിങ് പരാതിയില്‍ പറഞ്ഞു.

















