മുംബൈ: ബോളീവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി പോലീസ്. സുശാന്ത് അഭിനയിച്ച അവസാന ചിത്രം ദില്‍ ബേച്ചാരയുടെ അണിയറ പ്രവര്‍ത്തകരെ അന്വേഷണ സംഘം ചോദ്യംചെയ്യും. വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്ടറെയും അന്വേഷണ സംഘം ചോദ്യംചെയ്യും.
അതേസമയം സുശാന്തിന്റെ മരണത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സഹോദരി ശ്വേത സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. തെളിവുകള്‍ നഷ്ടപ്പെടരുതെന്നും സഹോദരന് നീതി ലഭിക്കണമെന്നും ശ്വേത കത്തില്‍ ആവശ്യപ്പെടുന്നു.



















