ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് അനുമതി. മുംബൈ പോലീസ് അന്വേഷണത്തിന് സഹകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാന്‍ മുംബൈ പോലീസിന് കോടതി നിര്‍ദേശം നല്‍കി. സുശാന്തിന്റെ പിതാവ് നല്‍കിയ ഹര്‍ജി ശരിയാണെന്നും ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാന്‍ സംസ്ഥാനത്തിന് സിബിഐയോട് ആവശ്യപ്പെടാമെന്നും കോടതി ഉത്തരവിട്ടു. കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ കാമുകി റയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഋഷികേശ് ആണ് വിധി പറഞ്ഞത്.
പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരോട് ശുപാര്‍ശ ചെയ്തു. ഇതുപ്രകാരം കേന്ദ്രം കേസ് ഏറ്റെടുക്കാന്‍ കേന്ദ്രം സിബിഐയോട് ആവശ്യപ്പെട്ടു. എന്നാല്‍ സുശാന്തിന്റെ മരണം മുംബൈയില്‍ ആയതിനാല്‍ കേസ് മുംബൈ പോലീസിന് കൈമാറണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് കേസില്‍ അന്വേഷണം നടത്തിയത്.












